പുതുച്ചേരിയില്‍ പന്ത്രണ്ടുകാരിയെ നാലു സഹപാഠികള്‍ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു

പുതുച്ചേരിയില്‍ പന്ത്രണ്ടുകാരിയെ നാലു സഹപാഠികള്‍ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. സ്വകാര്യ സ്കൂളില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. പ്രതികളായ നാല് ആണ്‍കുട്ടികളും പന്ത്രണ്ടുവയസ്സുകാരാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് നാലുപേരെയും പിടികൂടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുമ്ബില്‍ ഹാജരാക്കി. ജുവൈനല്‍ ഹോമില്‍ രണ്ടുദിവസം പാര്‍പ്പിച്ച ഇവരെ കഴിഞ്ഞദിവസം ജാമ്യത്തില്‍ വിട്ടയച്ചു. സ്കൂള്‍പരിസരത്തുവെച്ചാണ് പെണ്‍കുട്ടിയെ സഹപാഠികള്‍ ലൈംഗികമായി ഉപദ്രവിച്ചത്. വീട്ടിലെത്തിയപ്പോള്‍ കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. ബാലപീഡന നിരോധന നിയമ(പോക്സോ)പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Post a Comment

0 Comments