വെള്ളം കുടിക്കാൻ പോയ തക്കത്തിന് മത്സ്യ വണ്ടിയിൽ നിന്ന് പണം കവർന്നു;സംഭവം കേളകത്ത്
കേളകം:ഇന്നലെ രാത്രി(16.02.2020)8.15 ഓടെ കേളകം കുരിശുപള്ളിക്കു സമീപം വെച്ച് ഗുഡ്‌സ് ഓട്ടോറിക്ഷയിൽ മത്സ്യ കച്ചവടം നടത്തുകയായിരുന്ന അടയ്ക്കാത്തോട് സ്വദേശി മുസ്തഫ(റഷീദ്) എന്നയാളുടെ വാഹനത്തിൽ നിന്ന് പണം കവർന്നതായി പരാതി.23,000 രൂപയാണ് കവർന്നത്.ഗുഡ്‌സ് ഓട്ടോറിക്ഷയിൽ പണം വെച്ച് സമീപത്തെ കടയിൽ വെള്ളം കുടിക്കാൻ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് കേളകം പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments