
ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തുമാണ് രാജ്യത്ത് വര്‍ധിച്ചുവരുന്ന വിവാഹ മോചനത്തിന് കാരണമെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. വിവാഹമോചനക്കേസുകള്‍ രാജ്യത്ത് ദിനംപ്രതി വര്‍ധിക്കുകയാണ്. ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും ആളുകള്‍ തമ്മില്‍ത്തല്ലുന്നു. സമ്പത്തും വിദ്യാഭ്യാസവുമുള്ള കുടുംബങ്ങളിലാണ് കൂടുതല്‍ വിവാഹമോചനക്കേസുകള്‍. വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരമുണ്ടാക്കുന്നതിന്റെ ഫലമാണ് കുടുംബങ്ങള്‍ തകരുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹം തകരുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സ്വയം സേവകര്‍ സംഘത്തിലെ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളോട് സംസാരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.കാരണം, നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ശക്തിപകരാന്‍ കുടുംബത്തിലെ സ്ത്രീകള്‍ നമ്മേളേക്കാള്‍ വേദന നിറഞ്ഞ ജോലി ചെയ്യുന്നു. സ്ത്രീകളെ വീട്ടില്‍ അടക്കിനിര്‍ത്തിയതാണ് സമൂഹത്തെ ഇന്നത്തെ രീതിയിലേക്ക് മാറ്റാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ വീട്ടില്‍ ഇരുത്തി, കഴിഞ്ഞ 2000 വര്‍ഷത്തെ ആചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും ഫലമാണ് ഇപ്പോഴത്തെ സമൂഹം. 2000 വര്‍ഷം മുമ്പ് മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ സുവര്‍ണ കാലത്തിലും ഇതായിരുന്നു അവസ്ഥ. ഹിന്ദു സമൂഹം കൂടുതല്‍ സംഘടിതവും മൂല്യാധിഷ്ടിതവുമാകണം. സമൂഹം എന്ന് പറയുന്നത് പുരുഷന്‍ മാത്രമല്ല. എന്താണ് നേടിയത് എന്നടിസ്ഥാനത്തിലാണ് ഒരു സമൂഹം അതിന്റെ സ്വത്വം തിരിച്ചറിയുന്നത്. ഞാനൊരു ഹിന്ദുവാണ്. എല്ലാ വിശ്വാസങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ഞാന്‍ എന്റെ ഭക്തിയിലും വിശ്വാസത്തിലും അടിയുറച്ച് നില്‍ക്കുന്നു. എന്റെ കുടുംബത്തില്‍ നിന്നാണ് എന്റെ സംസ്‌കാരം എനിക്ക് ലഭിച്ചത്. അത് മാതൃശക്തിയാണെന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. കുടുംബവും സ്ത്രീയുമില്ലാതെ ഒരു കുടുംബവുമില്ല. സമൂഹത്തിന് വേണ്ടി ആരാണ് കൂടുതല്‍ സഹിക്കുന്നത് അവര്‍ ആരാധിക്കപ്പെടും. നമ്മള്‍ സമൂഹത്തെക്കുറിച്ച് ബോധവാന്മാരല്ലെങ്കില്‍ കുടുംബവും സമൂഹവും നമ്മളും നിലനില്‍ക്കില്ല.ഹിന്ദു സംസ്‌കാരമല്ലാതെ ഇന്ത്യക്ക് മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. അതുപോലെ ഒരു കുടുംബത്തെപോലെയാകുക എന്നല്ലാതെ ഹിന്ദു സമൂഹത്തിനും മറ്റ് മാര്‍ഗമില്ല മോഹന്‍ ഭാഗവത് പറഞ്ഞു
0 Comments