എയര്‍ ഇന്ത്യ ജംബോ വിമാന സര്‍വ്വീസ് കോഴിക്കോട്-ജിദ്ദ സെക്ടറില്‍ ആരംഭിച്ചു
കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യുടെ യ ജംബോ വിമാന സര്‍വ്വീസ് തുടങ്ങി. ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഹൃദ്യമായ യാത്രയയപ്പാണ് ലഭിച്ചത്. നഷ്ടപെട്ട വിമാന സര്‍വ്വീസ് തിരിച്ച് കിട്ടിയതിന്‍റെ സന്തോഷത്തിലാണ് പ്രവാസികള്‍.
ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകാനായി എത്തിയ യാത്രക്കാരെ എയര്‍ ഇന്ത്യ വെസ്റ്റേണ്‍ റീജിണല്‍ മാനേജറുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മധുരപാനീയങ്ങള്‍ നല്‍കിയാണ് ജിദ്ദ വിമാനതാവളത്തില്‍ സ്വീകരിച്ചത്. വ്യവസായ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും ആദ്യയാത്രയില്‍ പങ്കാളികളായി.
0 Comments