കല്ല് തെറിപ്പിച്ച് പുല്ലുവെട്ടി യന്ത്രം; വഴിയാത്രക്കാരന് കാഴ്ച നഷ്ടമായി
അങ്കമാലി: യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുന്നതിന് ഇടയില്‍ കണ്ണില്‍ കല്ല് തെറിച്ചുകൊണ്ട് വഴിയാത്രക്കാരന് കാഴ്ച നഷ്ടപ്പെട്ടു. വൈക്കം ചെമ്ബ് കുലശേഖരമംഗലം കത്തനാക്കുറ്റ് വീട്ടില്‍ സാബു എബ്രഹാം(45)നാണ് കാഴ്ച നഷ്ടമായത്.
റോഡരികിനോട് ചേര്‍ന്നുള്ള പറമ്ബില്‍ യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുന്നതിന് ഇടയില്‍ അതുവഴി നടന്നു പോവുകയായിരുന്ന സാബുവിന്റെ വലത് കണ്ണില്‍ കല്ലിന്റെ ചീള് തെറിച്ച് കൊണ്ടു. ജനുവരി 10ാം തിയതിയാണ് സംഭവം.
0 Comments