സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷം; പ്രശ്‌ന പരിഹാരത്തിന് തമിഴ്‌നാടിനെ സമീപിച്ച്‌ മുഖ്യമന്ത്രി

സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷം; പ്രശ്‌ന പരിഹാരത്തിന് തമിഴ്‌നാടിനെ സമീപിച്ച്‌ മുഖ്യമന്ത്രി
1

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര പരിഹാരം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. കേരളം നേരിടുന്ന പാല്‍ക്ഷാമത്തിന് പരിഹാരം കാണാന്‍ ഇടപെടാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനി സ്വാമി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലേക്ക് ആവശ്യത്തിന് പാല്‍ എത്തുമെന്ന് ഉറപ്പിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ അടിയന്തര പ്രാധാന്യത്തോടെയുള്ള നടപടികള്‍ ഉണ്ടാവുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

Post a Comment

0 Comments