പൊലീസിന്റെ തോക്കുകള്‍ കാണാതായ സംഭവം; ക്രൈംബ്രാഞ്ച് പരിശോധന ഇന്ന്

പൊലീസിന്റെ തോക്കുകള്‍ കാണാതായ സംഭവം; ക്രൈംബ്രാഞ്ച് പരിശോധന ഇന്ന്


തിരുവനന്തപുരം: എസ്‌എപി ക്യാമ്ബില്‍ നിന്നും തോക്ക് കാണാതായതിനെക്കുറിച്ച്‌ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണ സംഘത്തോടൊപ്പം ക്രൈംബ്രാഞ്ച് ‌മേധാവി ടോമിന്‍ തച്ചങ്കരിയും തോക്കുകള്‍ പരിശോധിക്കും. രേഖകള്‍ പരിശോധിച്ച്‌ വരികയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

പൊലീസിന്‍റെ കൈവശമുള്ള 660 തോക്കുകളും ഹാജരാക്കാന്‍ എസ്‌എപി കമാണ്ടന്‍റിന് ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണിപ്പൂരില്‍ ജോലിക്ക് പോയ ഐആര്‍ ബറ്റാലിയന്‍റെ കൈവശമുള്ള 16 തോക്കൊഴികെ മറ്റ് തോക്കകുളെല്ലാം എസ്‌എപി ക്യാമ്ബില്‍ വിവിധ ബറ്റാലിയനുകളില്‍ നിന്നും എത്തിച്ചുവെന്നാണ് വിവരം. പതിനൊന്ന് മണിക്ക് ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടക്കും.

പൊലീസ് വകുപ്പിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയുളള സിഎജി റിപ്പോര്‍ട്ടിലാണ് തോക്കുകള്‍ കാണാതായ സംഭവത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്. എസ്‌എപി ക്യാമ്ബിലെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാനില്ലെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നിര്‍ദേപ്രകാരം വീണ്ടും തോക്കുകള്‍ പരിശോധിക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

Post a Comment

0 Comments