ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി




കണ്ണൂര്‍: ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുന്‍ ബ്ലോക്ക് പ്രസിഡന്‍റും സേവാദള്‍ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി പി ബാബുവിനെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.

പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാബുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസല്‍ അറിയിച്ചത്. കണ്ണൂര്‍ ചക്കരക്കല്ലിലാണ് അയല്‍വാസിയായ ഒന്‍പത് വയസുകാരിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചത്. നാല് വര്‍ഷമായി പല തവണ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. ചൈല്‍ഡ് ലൈന്റ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചക്കരക്കല്ല് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു.

Post a Comment

0 Comments