ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സ് ത​ള്ളി

ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സ് ത​ള്ളി




തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ തി​രി​ച്ചു വി​ളി​ക്ക​ണ​മെ​ന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് പ്ര​തി​പ​ക്ഷം ന​ല്‍​കി​യ നോ​ട്ടീ​സ് ത​ള്ളി. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ച​ട്ടം 130 അ​നു​സ​രി​ച്ച്‌ ന​ല്‍​കി​യ നോ​ട്ടീ​സാ​ണ് നി​യ​മ​സ​ഭാ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി ത​ള്ളി​യ​ത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​മേ​യ​ത്തി​നോ​ട് വി​യോ​ജി​ച്ച ഗ​വ​ര്‍​ണ​ര്‍ നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സി​നേ​യും അ​ധി​കാ​ര​ങ്ങ​ളേ​യും ചോ​ദ്യം ചെ​യ്‌​തെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷം മു​ന്നോ​ട്ട് വ​ച്ച​ത്. ഗ​വ​ര്‍​ണ​റെ തി​രി​ച്ചു​വി​ളി​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി​യോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന പ്ര​മേ​യ​ത്തി​നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ട‌ു​ക്കു​ന്ന​തി​ന് ചേ​ര്‍​ന്ന നി​യ​മ​സ​ഭാ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യി​ല്‍ ഭ​ര​ണ പ്ര​തി​ക്ഷ അം​ഗ​ങ്ങ​ള്‍ തമ്മില്‍ രൂ​ക്ഷ​മാ​യ ത​ര്‍​ക്ക​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നൊ​ടു​വി​ലാ​ണ് പ്ര​മേ​യം ത​ള്ളി​യ​ത്.

Post a Comment

0 Comments