പേരാവൂർ സ്വദേശി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതൻ ആൻറണി’ റിലീസിംഗിന് ഒരുങ്ങുന്നു



കണ്ണൂർ : സണ്ണി വെയിനിനെ നായകനാക്കി പേരാവൂർ സ്വദേശി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ കോണ്‍സപ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. സണ്ണിവെയ്‌നും സുരാജ് വെഞ്ഞാറുമൂടും ബൈജുവും ഉള്ളതാണ് പോസ്റ്റര്‍.

നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം വൈറലായിരുന്നു.കെ.എസ് ഹരിശങ്കര്‍ പാടിയിരിക്കുന്ന ഗാനത്തിന്റെ സംഗീതം അരുണ്‍ മുരളീധരനും വരികള്‍ മനു മഞ്ജിത്തുമാണ്.

എം.ഷിജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ 96 ഫെയിം ഗൗരി കിഷനാണ് നായിക. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുെ പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സെല്‍വകുമാറാണ് ക്യാമറ. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട് ഡയറക്ടറുമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ്, പി ര്‍ ഓ വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ് വൈശാഖ് സി വടക്കേവീട്.

പേരാവൂർ മാവടി സ്വദേശി വടകരയിൽ ജോയിയുടെയും ഗ്രേസിയുടെയും മകനാണ് പ്രിൻസ്. നിരവധി സിനിമകളിൽ സഹസംവിധാനം നിർവ്വഹിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് അനുഗ്രഹീതൻ ആൻറണി.

എട്ടുകാലി എന്ന ഷോർട്ട് ഫിലിമിലൂടെ ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ പ്രിൻസിന് ലഭിച്ചിരുന്നു.