കോട്ടത്തെകുന്ന് വൈരീഘാതകൻ ഭഗവതി ക്ഷേത്രം - കലവറ നിറക്കൽ ഘോഷയാത്ര നടത്തി.



കോട്ടത്തെകുന്ന് വൈരീഘാതകൻ ഭഗവതി ക്ഷേത്രം - കലവറ നിറക്കൽ ഘോഷയാത്ര നടത്തി.

ഇരിട്ടി : പുന്നാട് കോട്ടത്തെകുന്ന് വൈരീഘാതകൻ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ആരംഭിച്ചു. മഹോത്സവത്തിന്റെ ഭാഗമായി   കലവറ നിറക്കൽ ഘോഷയാത്ര നടന്നു. കീഴൂർകുന്ന് കാവൂട്ട് പറമ്പ് ക്ഷേത്രം, കുഴുമ്പിൽ ഭഗവതിക്ഷേത്രം , പുന്നാട്ടപ്പൻ ക്ഷേത്രം, ചെലപ്പൂർ  ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച കാലവറനിരക്കാൾ ഘോഷയാത്ര പുന്നാട് ടൗണിൽ സംഗമിച്ചാണ് വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. തുടർന്ന് നടന്ന സാംസ്കാരിക സദസ്സിൽ എം.കെ. രാഘവൻ പ്രഭാഷണം നടത്തി. രാമചന്ദ്രൻ കടമ്പേരി നയിച്ച ഭക്തിഗാനമേളയും അരങ്ങേറി.

Post a Comment

0 Comments