പൊലീസ് സ്റ്റേഷനുകളിലേക്ക് ബൊലേറോ ജീപ്പുകള്‍ വാങ്ങിയതിലും ദുരൂഹത;

പൊലീസ് സ്റ്റേഷനുകളിലേക്ക് ബൊലേറോ ജീപ്പുകള്‍ വാങ്ങിയതിലും ദുരൂഹത;

വാങ്ങിക്കൂട്ടിയത് രജിസ്‌ട്രേഷന്‍ കാലാവധി തീരാന്‍ പോവുന്ന വാഹനങ്ങളെന്ന് ആരോപണം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലേക്ക് മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ വാങ്ങിയതിലും ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. ബിഎസ് 4 ഇനത്തില്‍പ്പെട്ട 202 ജീപ്പുകളാണ് അടുത്തിടെ വാങ്ങിയത്. മലിനീകരണതോത് കൂടുതലായതിനാല്‍ അടുത്ത മാസം 31ന് ശേഷം വിറ്റഴിക്കാന്‍ സാധിക്കാത്ത മോഡലാണ് ഇത്.

കമ്ബനിയെ സഹായിക്കാനാണ് ബിഎസ് 4 ഇനത്തില്‍പ്പെട്ട ജീപ്പുകള്‍ വാങ്ങിയതെന്നാണ് ആരോപണം. ഫെബ്രുവരി ആറിനാണ് 202 മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ മുഖ്യമന്ത്രി സേനക്ക് കൈമാറിയത്. ഒരു സ്റ്റേഷനില്‍ രണ്ട് ജീപ്പുകള്‍ കൊണ്ടുവരുന്നത് മുന്‍നിര്‍ത്തിയാണ് ജീപ്പുകള്‍ വാങ്ങിയതെന്ന് പൊലീസ് പറയുന്നു.

കേന്ദ്രത്തിന്റെ വായുമലിനീകരണ തോത് അനുസരിച്ചുള്ള ഭാരത് സ്‌റ്റേജ് 4 ജീപ്പുകളാണ് വാങ്ങിയിരിക്കുന്നത്. മാര്‍ച്ച്‌ 31 വരെ മാത്രമേ ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഭാരത് 6 വാഹനങ്ങളാണ് ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്യാനാവുക.

കമ്ബനിയുടെ സ്റ്റോക്ക് തീര്‍ക്കാനാണോ പൊലീസ് വന്‍തോതില്‍ ബിഎസ് 4 വാഹനങ്ങള്‍ വാങ്ങിയത് എന്ന ചോദ്യമാണ് ഉയരുന്നത്. അഞ്ചരലക്ഷമാണ് ബിഎസ് 4ന്റെ വില. ഇ ടെണ്ടര്‍ വഴിയാണ് കരാര്‍ ഒപ്പിട്ടതെന്നും, ബിഎസ് 6 വാഹനങ്ങള്‍ക്ക് വില കൂടുതലാണെന്നുമാണ് പൊലീസ് വാദം.

Post a Comment

0 Comments