കൗമുദി പ്രസ്ഥാനത്തിന്റെ അമരക്കാരനും മലയാളത്തിന്റെ മുതിര്‍ന്ന പത്രാധിപരുമായ ശ്രീ. എം. എസ്. മണി അന്തരിച്ചു
കലാകൗമുദി ചീഫ് എഡിറ്ററും കൗമുദി സ്ഥാപകനുമായ എം.എസ് മണി (79) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സ് ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സായിലാരുന്നു അദ്ദേഹം. ഭാര്യ ഡോ: കസ്തൂരി ഭായി, മക്കളായ വത്സാമണി, സുകുമാരന്‍ മണി എന്നിവര്‍ മരണസമയത്ത് അടുത്തുണ്ടായിരുന്നു. സംസ്കാരം പിന്നീട്.
കേരളകൗമുദി പത്രാധിപര്‍ കെ സുകുമാരന്റെ മകനും സ്ഥാപക പത്രാധിപര്‍ സി.വി കുഞ്ഞുരാമന്റെ ചെറുമകനുമാണ് എം.എസ് മണി. പത്രപ്രവര്‍ത്തനത്തിലൂടെ മലയാള മാധ്യമരംഗത്തിനു നേട്ടങ്ങള്‍ പകര്‍ന്ന പത്രാധിപര്‍മാരിലൊരാളായിരുന്നു എം.എസ്.മണി. 1961ല്‍ കേരള കൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായാണ് എം.എസ്.മണി പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1975 ലാണ് കലാകൗമുദി സ്ഥാപിക്കുന്നത്. തുടര്‍ന്ന് വെള്ളിനക്ഷത്രം, ആയുരാരോഗ്യം, മുഹൂര്‍ത്തം, പ്രിയ സ്നേഹിതാ, കഥ, ബിഗ്‌ന്യൂസ് മിഡ് ഡേ, കലാകൗമുദി ഡെയിലി, എന്റെ ഭവനം, തുടങ്ങി നിരവധി പ്രസിദ്ധീകരങ്ങളുട
അമരക്കാരനായി.
ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ ന്യൂസ്പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നാള്‍വഴിയിലെ മധ്യപ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. മാധ്യമ പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി, അംദേക്കര്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
0 Comments