ബഹ്റയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ലാവ് ലിൻ ഭയം മൂലം :സതീശൻ പാച്ചേനി



ലാവ്‌ലിൻ കേസിൽ നിന്ന്  രക്ഷപ്പെടുത്താൻ വേണ്ടിയാണ് നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനായി പ്രവർത്തിക്കുന്ന ലോക് നാഥ് ബഹ്റയുടെ അഴിമതി കൈയ്യോടെ പിടിക്കപ്പെട്ടിട്ടും സംരക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവുന്നതെന്നും
കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്ന് സിഎജി കണ്ടെത്തിയ വിഷയത്തിൽ ഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ഭയപ്പാട് കൊണ്ടാണെന്നും അഴിമതിയെ സംരക്ഷിക്കുന്ന ഭരണത്തലവൻ കേരളത്തിന് അപമാനമാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.

സഹനസമര പദയാത്രയുടെ കൊളച്ചേരി ബ്ലോക്കിലെ പര്യടന പരിപാടിയിൽ ഉദ്ഘാടന വേദിയായ ചൂളിയാട് കടവിൽ സംസാരിക്കുകയായിരുന്നു പാച്ചേനി

പ്രതിഭാധനരായ വിദേശ മലയാളികളെയും പ്രവാസി വ്യവസായികളെയും സംഘടിപ്പിച്ച് ലോക കേരളസഭ സംഘടിപ്പിച്ചതിലും അഴിമതി നടത്തിയ ഇടത് ഭരണകൂടം കേരളത്തിന് അപമാനമാണെന്നും ധാർമ്മികതയുടെ തരിമ്പെങ്കിലുമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് സേനയുടെ  നവീകരണത്തിന്റെ മറവിൽ അഴിമതി നടത്തിയ ഡി.ജി പിയെ സംരക്ഷിക്കാൻ രംഗത്തിറങ്ങിക്കൊണ്ട്, ഫണ്ട് വകമാറ്റിയതാണ് അഴിമതി ഇല്ല എന്ന് പറയുന്ന പാർട്ടി സെക്രട്ടറി കൊടിയേരി അഴിമതിയെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്നും അഴിമതിക്കെതിരെ വാതോരാതെ സംസാരിക്കുകയും അഴിമതിയെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ ഭരണകൂടം നാടിന് ശാപമായി മാറിയിരിക്കുകയാണെന്നും സതീശൻ പാച്ചേനി പറഞ്ഞു

പര്യടന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശിവദാസൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു.

നേതാക്കളായ മാർട്ടിൻ ജോർജ് ചന്ദ്രൻ തില്ലങ്കേരി രജിത്ത് നാറാത്ത്, രജനി രമാനന്ദ്,എൻ.പി.ശ്രീധരൻ, മുണ്ടേരി ഗംഗാധരൻ, കെ.സി ഗണേശൻ,എം.പി.വേലായുധൻ,പി.കെ.സരസ്വതി, എം.ഉഷ, കെ പി ശശിധരൻ, പി.പി.സിദ്ദിഖ്, കെ.പത്മനാഭൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments