പേരാവൂർ: ഇരിട്ടി-നിടുംപൊയിൽ റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന് എ.ഐ.വൈ.എഫ്.പേരാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി-കണ്ണൂർവിമാനത്താവളം നാലുവരിപ്പാതയിൽ അമ്പായത്തോടിൽ ചുരം രഹിത പാത നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പേരാവൂർ റോബിൻസ് ഹാളിൽ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഷെഫീർ കീഴ്‌ശ്ശേരി ഉദ്ഘാടനം ചെയ്തു. എം.വി.പ്രേമരാജ് അധ്യക്ഷത വഹിച്ചു. അഡ്വ:വി. ഷാജി, പി.ജിതേഷ്, സി.കെ. ചന്ദ്രൻ, കെ.മീനാക്ഷി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.കെ സന്തോഷ് (പ്രസി.), പി. നിധീഷ് കുമാർ( സെക്ര.), കെ.ടി. മുസ്തഫ (വൈസ്:പ്രസി.), കെ.കെ.അജയൻ (ജോ:സെക്ര.).
0 Comments