വ്യാജ മരുന്നുകള്‍ കണ്ടെത്താന്‍ യുഎഇയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു



അബുദാബി; വ്യാജ മരുന്നുകള്‍ കണ്ടെത്താന്‍ യുഎഇയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. വ്യാജവും നിലവാരം കുറഞ്ഞതുമായ മരുന്നുകള്‍ ഉപയോഗിക്കുന്നതുമൂലം വര്‍ഷംതോറും ലോകത്ത് നൂറുകണക്കിന് ആളുകളെയാണ് മരണത്തിലേക്കു തള്ളിവിടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് യുഎഇ മൊബൈല്‍ ആപ്ലിക്കേഷനു രൂപം നല്‍കിയത്.

മരുന്നുപായ്ക്കറ്റിലെ ബാര്‍കോഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ സ്കാന്‍ ചെയ്യുമ്ബോള്‍ വ്യാജമാണോ എന്നത് അറിയാനാകുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഒവൈസ് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ (എഫ്‌എന്‍സി) വിശദീകരിച്ചു.

രാജ്യത്തിനകത്തു നിര്‍മിക്കുന്ന മരുന്നുകളുടെ നിലവാരം പരിശോധിക്കാനും സംവിധാനമുണ്ട്. പുതുതായെത്തുന്ന മരുന്നുകള്‍ ആരോഗ്യമന്ത്രാലയം പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷമേ വിപണിയിലെത്തിക്കാന്‍ അനുമതി നല്‍കുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.