പ്രണയദിനം ആഘോഷിക്കാന്‍ വരൂ മോദീജീ.. ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍
ന്യൂഡല്‍ഹി: വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍. സമരവേദിക്കടുത്ത് പ്രതിഷേധക്കാര്‍ പതിച്ച പോസ്റ്ററുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് മോദിയെ ഇവര്‍ സ്വാഗതം ചെയ്യുന്നത്.
അദ്ദേഹം വന്ന് ഞങ്ങളോട് സംസാരിക്കണമെന്നും സമ്മാനം വാങ്ങണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. 'ഷഹീന്‍ ബാഗിലെത്തി പ്രണയദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്‌നേഹത്തോടെ ക്ഷണിക്കുന്നു' ട്വിറ്ററില്‍ പ്രചരിച്ച പോസ്റ്റുകളിലൊന്നില്‍ പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബര്‍ 15 മുതലാണ് ഷഹീന്‍ബാഗില്‍ പ്രതിഷേധം തുടങ്ങിയത്.




0 Comments