ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി



അമ്പായത്തോട്: കൊട്ടിയൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജോണി കുമ്പളകുഴി, ഷാജി ആലനാൽ എന്നിവർ നടപ്പാക്കിയ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് സ്മാർട്ട് കൃഷി 2020   ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് അംഗം സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്തംഗങ്ങളായ രാമൻ ഇടമന, വൽസ ധനേന്ദ്രൻ, ക്യഷി ഒഫീസർ പി.ജെ . വിനോദ് , തുടങ്ങിയവർ ആശംസകളർപ്പിച്ചു.
കണ്ണൂർ ജില്ലയിലെ മികച്ച ജൈവ കർഷകരാണ്  ജോണി കുമ്പളകുഴി, ഷാജി ആലനാൽ