അമിത് ഷായ്ക്കെതിരേ നൂറുകോടിയുടെ മാനനഷ്ടക്കേസുമായി ഡല്‍ഹി സ്കൂള്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍
ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായ്ക്കെതിരെ നൂറുകോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സഞ്ജയ് സിംഗ്. ഡല്‍ഹി സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന ഏതാനും കുട്ടികളുടെ മാതാപിതാക്കളായിരിക്കും കേസ് നല്‍കുന്നതെന്നും സഞ്ജയ് സംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ പ്രചാരണത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളെക്കുറിച്ച് അമിത്ഷായും അനുയായികളും വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
നവമാധ്യമങ്ങളിലൂടെ അമിത് ഷായും ബിജെപി എംപിമാരും ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളെ സംബന്ധിച്ച് പുറത്തുവിട്ട വിവരങ്ങള്‍ വ്യാജമാണ്. ഏതാനും സ്കൂളുകളിലെ ചില പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടി എല്ലാ സ്കൂളുകളും അങ്ങനെയാണെന്ന തരത്തില്‍ നടത്തിയ പ്രചാരണം ഡല്‍ഹിയിലെ 16 ലക്ഷം കുട്ടികളേയും 32 ലക്ഷം മാതാപിതാക്കളേയും ആയിരക്കണക്കിന് അധ്യാപകരേയും ഏറെ വേദനിപ്പിച്ചു. അവരെ അപമാനിച്ചതിനു തുല്യമായി ഇതെന്നും എഎപി പാര്‍ട്ടി നേതാവ് പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് 48 മണിക്കൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണ നിരോധനം ഏര്‍പ്പെടുത്തണമെന്നും ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
0 Comments