ഗദ്ദിക നാടൻ മേളയിൽ ആറളം ആദിവാസി വിപണന കേന്ദ്രം ഒരുക്കിയ സ്റ്റാൾ വൈവിധ്യങ്ങൾ കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്നു

ഗദ്ദിക നാടൻ മേളയിൽ
ആറളം ആദിവാസി വിപണന കേന്ദ്രം ഒരുക്കിയ സ്റ്റാൾ വൈവിധ്യങ്ങൾ കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്നു





കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് സംഘടിച്ച ഗദ്ദിക നാടൻ മേളയിൽ
ആറളം ആദിവാസി വിപണന കേന്ദ്രം ഒരുക്കിയ സ്റ്റാൾ വൈവിധ്യങ്ങൾ കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്നു. നബാർഡിന്റെ
ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റിന്റെ (സി.ആർ.ഡി) മാർഗ്ഗ
നിർദ്ദേശത്തിൽ ആദിവാസി ഗ്രാമ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാർഷിക വിപണന
കേന്ദ്രമാണ് ആറളത്തെ  മണ്ണിൽ ജൈവരീതിയിൽ വിളയിച്ചെടുത്ത വിവിധ കാർഷിക ഉല്പന്നങ്ങൾ
വിപണിയിലെത്തിച്ചിരിക്കുന്നത്. ആദിവാസി (പ്രദേശത്ത് തന്നെ നിർമ്മിക്കുന്ന ജൈവവളം ഉപയോഗിച്ച്
ഉൽപ്പാദിപ്പിച്ചെടുത്തവയാണ് സ്റ്റാളിലൂടെ വിൽപന നടത്തുന്നത്. ആറളം ആദിവാസി പുനരധിവാസമേഖലയിലെ ബ്ലോക്ക്
11,12,13,7,9,10 പ്രദേശങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായുള്ള കാർഷിക ഉല്പന്നങ്ങൾക്ക്
വിപണിയൊരുക്കുന്നതിനായി നബാർഡിന്റെ ധനസഹായത്തോടുകൂടി ആറളം കക്കുവയിൽ പ്രവർത്തിക്കുന്ന വിപണന
കേന്ദ്രത്തിൽ പദ്ധതി പ്രദേശത്തെ മുഴുവൻ കാർഷിക ഉല്പന്നങ്ങളും നിലവിൽ ശേഖരിക്കുന്നുണ്ട്. കാർഷിക
വിപണിയൊരുക്കിയതിനും പദ്ധതി നിർവ്വഹണത്തിലെ മേന്മയും കണക്കിലെടുത്ത് മികച്ച ഗ്രാമ ആസൂത്രണ
സമിതിക്കുള്ള നബാർഡിന്റെ 2019 വർഷത്തെ അവാർഡ് നേടിയ ആറളം സമിതി, "നാക് ' എന്ന പൊതു നാമത്തിലാണ്
ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. മഞ്ഞൾ വിത്ത്, മഞ്ഞൾ പൊടി, ഉണക്കമഞ്ഞൾ, പച്ചമഞ്ഞൾ, കസ്തൂരി മഞ്ഞൾ,
വൻതേൻ, ചെറുതേൻ, ഇഞ്ചി, ചേന, എള്ള്, കുടംപുളി, കുരുമുളക്, കന്താരിമുളക്, ജൈവവളം, പച്ചക്കറികൾ തുടങ്ങിയ
ജൈവ ഉല്പന്നങ്ങൾ സ്റ്റാളിൽ ലഭ്യമാണ്. മഞ്ഞൾ, ചേന, ഇഞ്ചി,നെല്ല് വിത്തുകളും സ്റ്റാളിൽ യഥേഷ്ടം ഒരുക്കിയിട്ടുണ്ട്. ഷൈല,
മിനി, സുകന്യ, ശുഭ, ഉഷ, സരോജിനി തുടങ്ങിയവർ സാളിന് നേത്യത്വം നൽകിവരുന്നു. മേള ഫെബ്രവരി 5 ന്
അവസാനിക്കും.

Post a Comment

0 Comments