കുടുംബ സംഗമവും അദാലത്തും നടത്തി.
ഇരിട്ടി : വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി എല്ലാവർക്കും സുരക്ഷിത വീടെന്ന ലക്ഷ്യം മുൻനിർത്തി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിൽ നിർമിച്ച 782 വീടുകളെ അടിസ്ഥാനമാക്കിയുള്ള കുടുംബസംഗമവും അദാലത്തും ബ്ലോക്ക‌് പഞ്ചായത്ത‌് പരിസരത്ത‌് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ‌്ഘാടനം ചെയ‌്തു. സണ്ണിജോസഫ‌് എം എൽഎ അധ്യക്ഷനായി. കെ. എം. സുനിൽകുമാർ റിപ്പോർട്ട‌് അവതരിപ്പിച്ചു. ബ്ലോക്കിൽ പാർപ്പിട പദ്ധതി പ്രവർതനങ്ങൾക്ക‌് മികച്ച നേതൃത്വം നൽകിയ വി ഇ ഒ മാരെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു. തൊഴിലുറപ്പ‌് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങൾ പൂർതീകരിച്ചവരെ ഷീജാ സെബാസ‌്റ്റ്യനും, പാർപ്പിട പദ്ധതി ഗണഭോക‌്താക്കൾക്കുള്ള തുണി സഞ്ചി വിതരണം എം. രാജനും, തൊഴിലുറപ്പ‌് തൊഴിലാളികൾക്കുള്ള തൊഴിൽ കാർഡ‌് വിതരണം വി. കെ. ദിലീപും പഞ്ചായത്ത‌് പ്രസിഡന്റുമാർക്കുള്ള അനുമോദനം എസ‌് .എസ‌് .ഷാജിയും ഉദ‌്ഘാടനം ചെയ‌്തു. പ്രളയകാലരക്ഷാ പ്രവർതനം നടത്തിയ സന്നദ്ധപ്രവർതകർ, അഗ‌്നിരക്ഷാ സേന എന്നിവരെ ബ്ലോക്ക‌് പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് കെ. വി . മോഹനൻ അനുമോദിച്ചു. പി. പി .സുഭാഷ‌്, പി. പി. നൗഫൽ, വി .സാവിത്രി, പി. റോസ, കെ. ശ്രീധരൻ, ബി. സീനാ പ്രദീപ‌്, വി. കെ. കാർത്യായനി, ബെന്നി ഫലിപ്പ‌്, പ്രശാന്തൻ മുരിക്കോളി, ജോൺ കൊച്ചു കരോട്ട‌്, ഡെയ‌്സി മാണി, ലീലാമ്മ തോമസ‌്, സി. കെ. രാഘവൻ, അനിത ജാനിഖാൻ, കെ. വി. മിനി, ബിനോയ‌് കുര്യൻ, ബാബുരാജ‌് പായം, അജയൻ പായം എന്നിവർ സംസാരിച്ചു. ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എൻ. ടി. റോസമ്മ സ്വാഗതവും കെ. മോഹനൻ നന്ദിയും പറഞ്ഞു.
സർക്കാരിന്റെ 18 വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തും കുടുംബസംഗമ ഭാഗമായി നടന്നു. പുതിയ വീടുകൾ നിർമ്മിച്ച‌് കിട്ടിയ സംസ്ഥാനത്തെ ഏറ്റവും വിപുല ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ നിന്നുള്ള ആദിവാസി കുടുംബങ്ങൾക്കും ബ്ലോക്ക‌് പഞ്ചായത്ത‌് പരിധിയിലെ ആറ‌് പഞ്ചായത്തുകളിലെ പട്ടികജാതി, വർഗ, ദുർബല ജനവിഭാഗങ്ങൾക്കും കുടുംബസംഗമവും അദാലത്തും ജീവിതം മുന്നോട്ട‌് കൊണ്ടുപോകാനുള്ള മികച്ച അവസരമൊരുക്കി. കുടുംബസമേതം നൂറ‌് കണക്കിനാളുകൾ സംഗമത്തിലും അദാലത്തിലും പങ്കെടുത്തു .
0 Comments