കുന്നോത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ ദേശീയ-സംസ്ഥാന ജേതാക്കളെ ആദരിച്ചു.



കുന്നോത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ ദേശീയ-സംസ്ഥാന ജേതാക്കളെ ആദരിച്ചു.

കുന്നോത്ത്: സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ദേശീയ, സംസ്ഥാന, ജില്ലാ തലമത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള അനുമോദനം   കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷണല്‍ മാനേജര്‍ ഷജ്‌ന കരീം ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റ്യന്‍ പാണ്ഡ്യാംമാക്കല്‍, പ്രിന്‍സിപ്പല്‍ തോമസ് തോമസ്, വിന്‍സിമോള്‍ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, അസി.മാനേജര്‍ ഫാ.തോമസ് മേനപാട്ടുപടിക്കല്‍, ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ തോമസ് അപ്രേം, പിടിഎ പ്രസിഡന്റ് ബെന്നി പുതിയാംപുറം  എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂളിലെ 4 കുട്ടികള്‍ ദേശീയ തലത്തിലും 34 കുട്ടികള്‍ സംസ്ഥാനതലത്തിലും മത്സരിച്ചത് അഭിമാനകരമായ നേട്ടമായി. മഹാരാഷ്ട്രയില്‍ വെച്ച് നടന്ന ദേശീയ വടംവലി ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ കേരള ടീമിലെ അംഗങ്ങളായിരുന്നു സ്‌കൂളിലെ കെ.എസ്.ആദര്‍ശ്, എസ്‌ന എ.മാത്യു എന്നിവര്‍. ദേശീയ സ്‌കൂള്‍ വടംവലി ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി സ്‌കൂളിലെ അഖില്‍ വര്‍ഗീസ്, കെ.എസ്.ആദര്‍ശ് എന്നിവര്‍ മത്സരിക്കും. അനുമോള്‍ ജോസഫ് സപക്ടാക്രോ കേരള ടീം അംഗമാണ്.
ശാസ്ത്രമേളയിലും കലാമേളയിലും ജില്ലാ തലത്തില്‍ പങ്കെടുത്ത കുട്ടികളെയും വിരമിക്കുന്ന അധ്യാപകരെയും സ്‌കൂള്‍ ടീമിനെ പരിശീലിപ്പിച്ച പരിശീലകരെയും ആദരിച്ചു.

Post a Comment

0 Comments