ആറളം വന്യജീവി സങ്കേതത്തിൽ ചിത്രശലഭ ദേശാടന പഠന ക്യാമ്പ് ആരംഭിച്ചു.



ആറളം വന്യജീവി സങ്കേതത്തിൽ ചിത്രശലഭ ദേശാടന പഠന ക്യാമ്പ് ആരംഭിച്ചു.


ഇരിട്ടി : മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ആറളം വന്യജീവിസങ്കേതത്തിൽ ചിത്രശലഭ ദേശാടന പഠന ക്യാമ്പ് ആരംഭിച്ചു. തുടർച്ചയായ 20-മത് ക്യാമ്പ് ആണ് 2020 ജനവരി 17 ന് ആരംഭിച്ചത്. 17 , 18, 19 തീയ്യതികളിലായാണ് ക്യാമ്പ് നടത്തുന്നത്. കേരളത്തിനകത്തും പുറത്തു നിന്നുമായി അമ്പതോളം ചിത്രശലഭ നിരീകർ ആണ്  ക്യാമ്പിൽ പങ്കെടുക്കുന്നത് . 17-ാം തീയ്യതി വൈകുന്നേരം ബാലക്യഷ്ണൻ വളപ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ് ന ഉൽഘാടനം ചെയ്തു.  പ്രശസ്ത ചിത്രശലഭ  നിരീക്ഷകരായ ബാലകൃഷ്ണൻ വളറിൻ, വി.കെ. ചന്ദ്രശേഖരൻ എന്നിവർ ചിത്രശലഭങ്ങളെ കുറിച്ച് ക്ലാസ്സുകളെടുത്തു. ചടങ്ങിൽ ആറളം വന്യജീവി സങ്കേതം അസി. വൈൽഡ് ലൈഫ്
വാർഡൻ സോളമൻ തോമസ് ജോർജ്  സ്വാഗതവും, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ് നന്ദിയും പറഞ്ഞു,

Post a Comment

0 Comments