ആഡംബരബസുകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കില്ല; കേന്ദ്രത്തിനെതിരെ സംസ്ഥാനം.



ആഡംബരബസുകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കില്ല; കേന്ദ്രത്തിനെതിരെ സംസ്ഥാനം.

തിരുവനന്തപുരം: ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ നിലപാട് ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. അടുത്ത ബുധനാഴ്ച തൊളിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 22 സീറ്റുകളില്‍ കൂടുതലുള്ള ആഡംബര ടൂറിസറ്റ് ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടാന്‍ അനുവദിക്കുന്നതിന് മോട്ടര്‍വാഹനനിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിക്കം.

ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. റൂട്ടും നിരക്കും നിശ്ചയിച്ച്‌ യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ഇതോടെ ഇല്ലാതാകും. ഇത് പൊതു ഗതാഗതസംവിധാനത്തെ ഇല്ലാതാക്കുമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ നിയമവശമുള്‍പ്പടെ പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് മറുപടി നല്‍കുകയെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. യാത്രനിരക്കിന്റെ പേരില്‍ കൊള്ളയാകും നടക്കുകയെന്നാണ് സര്‍ക്കാരിന്റെ മറ്റൊരാശങ്ക. കെ എസ് ആര്‍ ടി സിയെയും ചെറുകിടസ്വകാര്യബസ് സര്‍വിസുകളെയും പ്രതിസന്ധിയിലാക്കുമെന്നും സര്‍ക്കാരിന്റെ ആശങ്ക. ടാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരുമായി മന്ത്രി ചര്‍ച്ച നടത്തി.

Post a Comment

0 Comments