കേരള ഡി.ജി.പി. പിണറായിയുടെയും ബിജെപിയുടെയും മാനസപുത്രൻ,
അഡ്വ. സണ്ണി ജോസഫ് എം.എൽ.എ
കേരളത്തിലെ പോലീസ് മേധാവി പിണറായിയുടെയും ബിജെപിയുടെയും മാനസപുത്രൻ ആണെന്നും
ബഹ്റ എന്ന കേരളത്തിന്റെ ഡിജിപി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുകയാണെന്നും സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ ഇന്നത്തെ പര്യടന പരിപാടി ആറളത്ത് വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിന്റെ ക്ഷേമത്തിനായി അനുവദിച്ച പണം വകമാറ്റി ചെലവഴിച്ച് അഴിമതി നടത്തിയത് കൂടാതെ ശബരിമലയിൽ പോലും സുരക്ഷാസംവിധാനങ്ങൾക്കായി സാധനസാമഗ്രികൾ വാങ്ങുന്ന കാര്യത്തിൽ ഒന്നര കോടി രൂപ അവിടെയും വെട്ടിപ്പ് നടത്തിയിരിക്കുകയാണെന്നും സണ്ണി ജോസഫ് എം.എൽ.എ.പറഞ്ഞു.
ചടങ്ങിൽ
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തോമസ്സ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ മാർട്ടിൻ ജോർജ്ജ്,ചന്ദ്രൻ തില്ലങ്കേരി, കെ.പി.സാജു,കെ.വേലായുധൻ, വി.ടി. തോമസ്, പി.കെ. ജനാർദ്ദനൻ, എം.പി.വേലായുധൻ, സുരേഷ് ബാബു എളയാവൂർ, കെ.സി.മുഹമ്മദ് ഫൈസൽ, രജിത്ത് നാറാത്ത്, ടി.ജയകൃഷ്ണൻ,രജനി രാമാനന്ദ്, അരവിന്ദൻ ആറളം, ഷീജ സെബാസ്റ്റ്യൻ, ഷിജി നടുപ്പറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments