മൂന്നു വയസുകാരനു രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം; ജനനേന്ദ്രിയത്തില്‍ പരിക്ക്
ആലപ്പുഴ: മൂന്നു വയസുകാരനു രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. ആലപ്പുഴയിലെ അന്പലപ്പുഴയിലാണു സംഭവം. കുട്ടിയെ മര്‍ദിച്ച രണ്ടാനച്ഛന് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടു ദിവസം മുന്‍പായിരുന്നു സംഭവം. മര്‍ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിനു സാരമായ പരിക്കേറ്റിട്ടുണ്ട്. നീരുവന്നു വീങ്ങിയ നിലയിലാണു ജനനേന്ദ്രിയം. കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
0 Comments