കുടിവെള്ളം 3000 ലിറ്റര്‍ വരെ സൗജന്യം; അതിനുമുകളില്‍ അധികനിരക്ക്
തിരുവനന്തപുരം: 3000 ലിറ്റര്‍വരെ എല്ലാ ഉപഭോക്താക്കള്‍ക്കും കുടിവെള്ളം സൗജന്യമായിരിക്കുമെന്ന് ജലഅതോറിറ്റി ശുപാര്‍ശ. അതിനുമുകളില്‍ സ്ളാബ് തിരിച്ചാകും നിരക്ക് നിശ്ചയിക്കുക.
സംസ്ഥാനത്ത് കുടിവെള്ളനിരക്ക് അവസാനമായി കൂട്ടിയത് 2014-ലാണ്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന്റെ മൂന്നിലൊന്നുമാത്രമാണ് വരവായി ലഭിക്കുന്നത്. 1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ 24 രൂപയോളം ചെലവാകും. എന്നാല്‍, ഒമ്ബതുരൂപയാണ് വരുമാനം.
1200 കോടിയോളം രൂപയുടെ കുടിശ്ശിക അതോറിറ്റിക്കുണ്ട്. വര്‍ഷം 300 കോടിയോളം രൂപ വൈദ്യുതചാര്‍ജ് ഇനത്തില്‍ വരുന്നുണ്ട്.
ശുപാര്‍ശ
*3000 ലിറ്ററിനുമുകളില്‍ വിവിധ സ്ലാബുകളെ അടിസ്ഥാനമാക്കി നിരക്ക് കൂട്ടണം. * 5000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് നാലുരൂപയില്‍ (1000 ലിറ്ററിന്)നിന്ന് ആറുരൂപ
* 10,000 വരെയുള്ള സ്ലാബിലുള്ളവര്‍ക്ക് നാലില്‍നിന്ന് എട്ടുരൂപ
* 15,000 വരെ ഉപയോഗിക്കുന്നവര്‍ക്ക് ആറില്‍നിന്ന് 10 രൂപ
* 20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് ഏഴില്‍നിന്ന് 15 രൂപ.
* ഗാര്‍ഹികേതേര ആവശ്യത്തിന് 15,000 മുതലുള്ള സ്ലാബില്‍ 21 രൂപ 60 ആയി കൂട്ടണം.
* ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സൗജന്യം 15,000 ലിറ്ററില്‍നിന്ന് 10,000 ആക്കണം.
* ഉയര്‍ന്ന ഉപഭോഗമുള്ള സ്ലാബുകളില്‍ കൂടുതല്‍ വര്‍ധന നടപ്പാക്കണം.
0 Comments