വിത്തുത്സവത്തിന് വന്നാൽ കാണാം ബാഹുബലി സിനിമയിൽ കണ്ട കൂറ്റൻ കന്നുകാലിയെ.
കേളകം: ബാഹുബലി എന്ന സിനിമ കണ്ട് ആരും അതിലെ കൂറ്റൻ കാളകളെ ചിത്രം മറക്കില്ല. ശത്രുസൈന്യം രാജ്യം കീഴടക്കാൻ എത്തുമ്പോൾ കൊമ്പിൽ നീ പന്തവുമായി പാഞ്ഞുപോകുന്ന കാള ക്കൂട്ടങ്ങളുടെ ചിത്രം ഏതൊരു പ്രേക്ഷകനും മറക്കാത്തതാണ്. മുകളിലേക്ക് ഉയർന്ന് വണ്ണമുള്ള കൊമ്പുകളാണ് അതിൻറെ പ്രത്യേകത. കേളകത്ത് നടന്നുവരുന്ന ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ഒമ്പതാമത് വിത്ത്ഉത്സവത്തിൽ ബാഹുബലി സിനിമയിൽ കണ്ട അതേ ഇനത്തിൽ പെട്ട പശുവിനെ നേരിൽ കാണാനാകും.
സിനിമയിൽ ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് കാളയുടെ ചിത്രങ്ങളൊരുക്കിയതെങ്കിൽ ഇവിടെ നേരിട്ട് കാണാം. അതെ ഇനത്തിൽ കാങ്കിറിച്ച് പെട്ട പശുവും കിടാവും ആണ് കാണികളുടെ ശ്രദ്ധ ആഘോഷിക്കുന്നത്. ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിൽ കാങ്കർട്ട് ഇനം പശുക്കളും, കാളകളും കണ്ടുവരുന്നത്.
45 ഡിഗ്രി ചൂടിൽ വരെ ജീവിക്കാൻ കഴിയുന്ന ഇവയ്ക്ക് പത്തു ലിറ്ററോളം പാൽ ലഭിക്കും. 15 ദിവസത്തോളം പട്ടണി കിടക്കാനാവും ഇവയ വിത്തുൽസവം നഗരിയിൽ ഒരുക്കിയിരിക്കുന്ന അന്യം നിന്നു പോകുന്ന നാടൻ പശുക്കളുടെ ശേഖരം കാഴ്ചക്കാർക്ക് പ്രത്യേക വിരുന്നാണ്. വെച്ചൂർ, കാസർകോട് കുള്ളൻ, സഹിവാൾ, റാത്തി, പൊങ്കാനൂർ
തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നാടൻ പശുക്കളെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് കോഴിക്കോട് അത്തോളി സ്വദേശി ബാലകൃഷ്ണൻ.
0 Comments