പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി; പ്രതി അറസ്റ്റിലായതായി പൊലീസ്.
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്ന് ഇരുപത്തേഴുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. കൂടാതെ പെണ്‍കുട്ടിയുടെ അമ്മായിയെയും ഇയാള്‍ ബലാത്സംഗത്തിനിരയാക്കുകയും അവരുടെ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. അസ്മല്‍ ലഷ്കര്‍ എന്ന ആശിഷ് ദുബേയാണ് പൊലീസ് പിടിയിലായത്. വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ ഇരുപത്തിമൂന്നുകാരിയായ യുവതിയെ പീഡിപ്പിച്ച്, പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ബംഗൂര്‍ പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നു. ഒരു പാര്‍ട്ടിയില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെയും അമ്മായിയെയും പരിചയപ്പെട്ടത്. അസം സ്വദേശിയായ ഇയാള്‍ മുംബൈയിലാണ് താമസിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സബര്‍ബന്‍ ഖറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകള്‍ ചുമത്തി, പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
0 Comments