'പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് പൊലീസുകാരന്‍'; നടപടി ആവശ്യപ്പെട്ട് സിപിഎം.
കോഴിക്കോട്: കോഴിക്കോട് എലത്തൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെതിരെ പരാതിയുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലിയുടെ പ്രചാരണ വാഹനം അനധികൃതമായി കസ്റ്റഡിയിലെടുത്തെത്തും മുഖ്യമന്ത്രിയെ അധിക്ഷേപിക്കും വിധം സംസാരിച്ചെന്നുമാണ് പരാതി. പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് പൊലീസുകാരന്‍ ചോദിച്ചെന്നാണ് സിപിഎം പരാതി നല്‍കിയിട്ടുള്ളത്.
പൊലീസുകാരന്‍ ആരെന്ന് കണ്ടെത്തി ശക്തമായി നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ഇത്തരം പ്രവണതകള്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയുന്നതല്ല. ശക്തമായ നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികള്‍ സിപിഎം മുന്‍കയ്യെടുത്ത് സംഘടപിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു.
ഇന്നലെ വൈകീട്ടാണ് സംഭവം. കോഴിക്കോട് ബീച്ചിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലി നടന്നത്. ആ പരിപാടിക്ക് മുന്നോടിയായി പ്രചാരണം നടത്തിയരുന്ന വാഹനമാണ് പൊലീസ് തടഞ്ഞുവച്ചെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. പ്രചാരണം നടത്താനുള്ള ലൈസന്‍സ് അടക്കം വാഹനത്തിന്‍റെ രേഖകള്‍ പരിശോധിക്കാനെന്ന പേരിലാണ് വാഹനം തടഞ്ഞു വച്ചതെന്നും ഇതെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതമായ പരാമര്‍ശം നടത്തിയതെന്നുമാണ് പരാതി.
0 Comments