നാഷണൽ ഫിസ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് രണ്ടാം സ്ഥാനം

ആന്ധ്രപ്രദേശിലെ ഗുണ്ടൂർ വെച്ച് നടന്ന പത്താമത് നാഷണൽ ഫിസ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂർ കാസർകോട് കോഴിക്കോട് എറണാകുളം ജില്ലകളിലെ അംഗങ്ങൾ അടങ്ങിയതാണ് കേരള ടീം. പരിശീലകൻ ഷൈജു കെ സെബാസ്റ്റ്യൻ കണ്ണൂർ ജില്ലാ ഇരിട്ടി സ്വദേശിയാണ്. ജനുവരി 4, 5, 6 തിയതികളിൽ ആയിരുന്നു മത്സരം