യു.എസ് സൈന്യത്തെ ഭീകരസംഘമായി പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റ്
ടെഹ്റാൻ: യുഎസ് സൈന്യത്തെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിക്കുന്ന ബിൽ ഇറാൻ പാർലമെന്റിൽ പാസായി. മേജർ ജനറൽ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം.
സുലൈമാനിയുടെ കൊലപാതകത്തെ രാഷ്ട്രം സ്പോൺസർ ചെയ്ത ഭീകരവാദ കൊലപാതകമെന്ന് നേരത്തെ ഇറാനിയൻ പാർലമെന്റ് വിശേഷിപ്പിച്ചിരുന്നു. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണെ ഭീകര കേന്ദ്രമായും പാർലമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രമേയം ഐകകണ്ഠ്യേനയാണ് പാർലമെന്റ് പാസാക്കിയത്.
പ്രമേയത്തിൽ നേരത്തെ തന്നെ 209 എംപിമാർ ഒപ്പുവെച്ചിരുന്നു. പാർലമെന്റിൽ ചൊവ്വാഴ്ച രാവിലെയാണ് ഇതവതരിപ്പിച്ചത്. സൈന്യത്തിനായി 200 മില്യൻ ഡോളർ മാറ്റിവെക്കാനും പാർലമെന്റ് തീരുമാനിച്ചു.
വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തിൽ വ്യോമാക്രമണത്തിലൂടെയാണ് ഖാസിം സുലൈമാനിയടങ്ങുന്ന സംഘത്തെ യുഎസ് വകവരുത്തിയത്.
0 Comments