റോഡപകടങ്ങള്‍ വര്‍ധിക്കുന്നു ; കേ​ള​കം ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് വ​ണ്‍​വേ ആവശ്യപ്പെട്ട് നാ​ട്ടു​കാര്‍



റോഡപകടങ്ങള്‍ വര്‍ധിക്കുന്നു ; കേ​ള​കം ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് വ​ണ്‍​വേ ആവശ്യപ്പെട്ട് നാ​ട്ടു​കാര്‍

കേ​ള​കം: വീതി കുറഞ്ഞ റോഡ് അപകട ഭീഷണിയാകുന്നു .പേ​രാ​വൂ​ര്‍ - കൊ​ട്ടി​യൂ​ര്‍ റോ​ഡി​ല്‍ നി​ന്ന് കേ​ള​കം ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് ബ​സു​ക​ള്‍ ക​യ​റു​ന്ന കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള റോ​ഡി​ല്‍ അ​പ​ക​ടം ഏറുന്നു. റോ​ഡി​ന് വീ​തി കു​റ​ഞ്ഞ ഈ ​ഭാ​ഗ​ത്ത് ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും വാ​ഹ​ന​ങ്ങ​ള്‍ വ​രു​ന്ന​തി​നാ​ല്‍ ത​മ്മി​ല്‍ ഉ​ര​സി​യും കെ​ട്ടി​ട​ങ്ങ​ളി​ല്‍ ത​ട്ടി​യു​മാ​ണ് അ​പ​ക​ടം നടക്കുന്നത് . ഏ​റ്റ​വും ഒ​ടു​വി​ല്‍ ക​ഴി​ഞ്ഞ​ ദി​വ​സം കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ടി​ച്ച്‌ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ ഷെ​യ്ഡ് ത​ക​ര്‍​ന്നു. കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ ത​ക​ര്‍​ന്ന് വീ​ണെ​ങ്കി​ലും ആ​ളു​ക​ള്‍ പരിക്കില്ലാതെ ര​ക്ഷ​പ്പെ​ട്ടു.
വിഷയത്തെ കുറിച്ച്‌ നേ​ര​ത്തെ​യും പ​ല ​പ്രാ​വ​ശ്യം ബ​സു​ക​ളി​ടി​ച്ച്‌ ഷെ​യ്ഡും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ നെ​യിം​ബോ​ര്‍​ഡു​ക​ളും ത​ക​ര്‍​ന്നി​രു​ന്നു. വ​ണ്‍​വേ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആവശ്യപ്പെട്ടു . 10 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് ഇ​ടു​ങ്ങി​യ വ​ഴി​യു​ള്ള​ത്. വ​ണ്‍​വേ ആ​ക്കി​യാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാണ് ഇ വരുടെ ആവശ്യം .

Post a Comment

0 Comments