2019ന്റെ രാജാവ് മമ്മൂട്ടി തന്നെ, നേടിയത് 400 കോടിയോളം കളക്ഷന്‍.



2019ന്റെ രാജാവ് മമ്മൂട്ടി തന്നെ, നേടിയത് 400 കോടിയോളം കളക്ഷന്‍.

മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച്‌ 2019 ഭാഗ്യവര്‍ഷം തന്നെയാണ്. മലയാളത്തില്‍ മധുരരാജയും മാമാങ്കവും ഉണ്ടയും ഒപ്പം ഗാനഗന്ധര്‍വ്വനും പതിനെട്ടാം പടിയും. തെലുങ്കില്‍ യാത്ര. തമിഴില്‍ പേരന്‍പ്. ഏഴ് ചിത്രങ്ങള്‍ കൂടി വാരിക്കൂട്ടിയത് നാനൂറ് കോടിയോളം രൂപയാണ്. മികച്ച പ്ലാനിംഗോടെയാണ് 2019ല്‍ മമ്മൂട്ടി സിനിമകള്‍ തിരഞ്ഞെടുത്തതെന്ന് വ്യക്തം.

ഓരോ ചിത്രങ്ങള്‍ അനൌണ്‍സ് ചെയ്യുമ്ബോഴും ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ആ പ്രതീക്ഷ തെറ്റിയില്ല. 2019 ബോക്സോഫീസ് ഭരിച്ചത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രത്തിനായി കാത്തിരുന്ന ഫാന്‍സിനു രണ്ട് 100 കോടി ചിത്രങ്ങളാണ് ഈ വര്‍ഷം മെഗാസ്റ്റാര്‍ കരുതി വെച്ചത്. റാം സംവിധാനം ചെയ്ത പേരന്‍പ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ 2019 ആരംഭിച്ചത്. കണ്ണ് നനയ്ക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളും കഥകളും മലയാളികള്‍ക്കൊപ്പം തമിഴ് പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നിരവധി അവാര്‍ഡുകള്‍ക്കൊപ്പം ബോക്സോഫീസിലും ഈ കൊച്ചു ചിത്രം ശ്രദ്ധിക്കപ്പെട്ടു. 30 കോടിയിലധികം പേരന്‍പ് ബോക്സോഫീസില്‍ നിന്നും സ്വന്തമാക്കി.
പിന്നാലെ വന്ന തെലുങ്ക് ചിത്രം യാത്രയും ഒട്ടും മോശമാക്കിയില്ല. തങ്ങളുടെ വൈ എസ് ആറിനെ സ്ക്രീനില്‍ കാണാന്‍ ജനങ്ങള്‍ ആര്‍ത്തിരമ്ബി. ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 25 കോടിയോളം നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ചിത്രം 50 ദിവസം തിയേറ്ററുകളില്‍ നിറഞ്ഞോടുകയും ചെയ്തു. 40 കോടിയാണ് വേള്‍ഡ് വൈഡ് കളക്ഷനെന്നാണ് റിപ്പോര്‍ട്ട്.
അടുത്തത് രാജയുടെ വരവായിരുന്നു. മധുരരരാജയുടെ. വൈശാഖ് സംവിധാനം ചെയ്ത് നെല്‍‌സണ്‍ ഐപ് നിര്‍മിച്ച ചിത്രം മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി പടമായി മാറി. 104 കോടിയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. പതിനെട്ടാം പടിയും ഗാനഗന്ധര്‍വ്വനും തിയേറ്ററുകളില്‍ മോശമല്ലാത്ത പെര്‍ഫോമന്‍സ് ആണ് കാഴ്ച വെച്ചത്. രണ്ട് ചിത്രവും കൂടി നേടിയത് 25 കോടിയാണ്.
എന്നാല്‍, ഫാന്‍സ് പോലും പ്രതീക്ഷിക്കാത്ത വിജയം കാഴ്ച വെച്ച ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം പറഞ്ഞ രാഷ്ട്രീയം തന്നെയാണ് ഈ ചിത്രം വിജയിക്കാനുണ്ടായ കാരണം. 56 കോടിക്കടുത്ത് ചിത്രം കളക്‌ട് ചെയ്തു. മമ്മൂട്ടിയെന്ന സ്റ്റാറിനൊപ്പം സൂഷ്മാഭിനയത്തിന്റെ നടനേയും ചിത്രത്തില്‍ സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്.
വേണു കുന്നപ്പള്ളി നിര്‍മിച്ച മാമാങ്കമാണ് മറ്റൊരു പണകിലുക്കം ചിത്രം. 25 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 135 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 45 രാജ്യങ്ങളിലായി ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. നിലവിലെ പെര്‍ഫോമസ് അനുസരിച്ച്‌ ചിത്രം 150 കോടി നിസാരം മറികടക്കുമെന്നാണ് സൂചനകള്‍. 2019ലെ കണക്കുകളെടുത്താല്‍ 7 സിനിമകള്‍ കുടി 390 രൂപയാണ് മമ്മൂട്ടി ബോക്സോഫീസ് ഭരിച്ചത്.

Post a Comment

0 Comments