ഒമാനിലെ വിദേശ തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

ഒമാനിലെ വിദേശ തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു





 ഒ​മാ​നി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ നി​ല​വി​ലു​ള്ള നി​യ​മ​നു​സ​രി​ച്ച്‌ ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​ങ്ങ​ളും ബാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഒ​മാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ചു. സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ സു​ര​ക്ഷ​ക്കു​ള്ള 2003ലെ ​രാ​ജ​കീ​യ ഉ​ത്ത​ര​വും 2011ലെ ​മ​ന്ത്രി​ത​ല ഉ​ത്ത​ര​വും പ്ര​കാ​രം തൊ​ഴി​ലാ​ളി​ലെ നി​യോ​ഗി​ക്കുേ​മ്ബാ​ള്‍ ഏ​ജ​ന്‍​സി​ക​ള്‍ ഇൗ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.
ജോ​ലി​ക്കു​ള്ള വേ​ത​ന​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച്‌​ തൊ​ഴി​ല്‍ ക​രാ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം. ആ​ഴ്​​ച​യി​ല്‍ ശ​മ്ബ​​ള​ത്തോ​ടെ​യു​ള്ള അ​വ​ധി ന​ല്‍​ക​ണം. സ്ഥാ​പ​ന​ങ്ങ​ളി​ല്‍​ ആ​ഴ്ച​ക്ക് ര​ണ്ട് ദി​വ​സം അ​ല്ലെ​ങ്കി​ല്‍ ക​രാ​ര്‍ അ​നു​സ​രി​ച്ചു​ള്ള അ​വ​ധി​യാ​ണ്​ ല​ഭി​ക്കു​ക. വ​ര്‍​ഷ​ത്തി​ല്‍ 30 ദി​വ​സം ശ​മ്ബ​ള​േ​ത്താ​ടെ​യു​ള്ള അ​വ​ധി​യും ന​ല്‍​ക​ണം.
ജീ​വ​ന​ക്കാ​രു​ടെ പ്ര​ബേ​ഷ​ന്‍ കാ​ലാ​വ​ധി മൂ​ന്ന്​ മാ​സ​ത്തി​ല്‍ കൂ​ടു​ത​ലാ​വാ​ന്‍ പാ​ടി​ല്ല. പ്ര​ബേ​ഷ​ന്‍ ക​ലാ​വ​ധി​ക്കാ​ല​ത്ത് ഏ​ഴ് ദി​വ​സ​ത്തെ നോ​ട്ടീ​സ് കാ​ലാ​വ​ധി​യി​ല്‍ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ടാ​വു​ന്ന​താ​ണ്. ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​യുേ​മ്ബാ​ഴും വാ​ര്‍​ഷി​ക അ​വ​ധി​ക്കാ​ല​ത്തും നാ​ട്ടിേ​ല​ക്ക് പോ​വാ​നും മ​ട​ങ്ങി​വ​രാ​നു​മു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ള്‍ തൊ​ഴി​ലു​ട​മ ന​ല്‍​ക​ണം.
ഒ​മാ​ന്‍ തൊ​ഴി​ല്‍ നി​യ​മ​ത്തി​െന്‍റ 33ാം ഖ​ണ്ഡി​ക പ്ര​കാ​ര​മു​ള്ള ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് തൊ​ഴി​ലു​ട​മ​യു​ടെ ചെ​ല​വി​ല്‍ ന​ല്‍​ക​ണം. തൊ​ഴി​ല്‍ അ​വ​സാ​നി​പ്പി​ച്ച്‌ േപാ​വുേ​മ്ബാ​ള്‍ ആ​ദ്യ​ത്തെ മൂ​ന്നു വ​ര്‍​ഷ​ക്കാ​ലം 15 ദി​വ​സ​ത്തെ ശ​മ്ബ​ള​വും പി​ന്നീ​ടു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഒ​രു മാ​സ​ത്തെ ശ​മ്ബ​ള​വും ആ​നു​കൂ​ല്യ​മാ​യി ന​ല്‍​ക​ണം.
തൊ​ഴി​ലി​ട​ത്ത്​ മ​ര​ണ​മോ പൂ​ര്‍​ണ അം​ഗ​വൈ​ക​ല്യ​മോ സം​ഭ​വി​ച്ചാ​ല്‍ ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​ക​ണം. തൊ​ഴി​ല്‍ നി​ബ​ന്ധ​ന​ക​ളും തൊ​ഴി​ലി​ട​ത്തി​ലെ വി​ല​ക്കു​ക​ളും പു​ന​ര​വ​ലോ​ക​നം ചെ​യ്യാ​ന്‍ അ​വ​കാ​ശ​മു​ണ്ടാ​കും.
തൊ​ഴി​ലി​െന്‍റ അ​പ​ക​ടാ​വ​സ്ഥ, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍, സു​ര​ക്ഷ​ക്കാ​യി എ​ടു​ത്ത ന​ട​പ​ടി​ക​ള്‍, ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ ജോ​ലി​യി​ല്‍ നി​ന്നു​ള്ള സം​ര​ക്ഷ​ണം, യ​ന്ത്ര​ങ്ങ​ളു​ടെ അ​പ​ക​ട​ങ്ങ​ള്‍ എ​ന്നി​വ അ​റി​യാ​നും അ​വ​കാ​ശ​മു​ണ്ടാ​കും. സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് അ​ടി​ക്കു​ന്ന തു​റ​ന്ന േജാ​ലി സ്ഥ​ല​ങ്ങ​ളി​ല്‍ ജൂ​ണ്‍, ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് 12.30 മു​ത​ല്‍ 3.30 വ​രെ ജോ​ലി ചെ​യ്യാ​തി​രി​ക്കാ​നും അ​വ​കാ​ശ​മു​ണ്ട്. ക​രാ​റി​ല്‍ പ​റ​യാ​ത്ത ജോ​ലി ചെ​യ്യേ​ണ്ട​തി​ല്ല.
എ​ന്നാ​ല്‍, അ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ശ്ച​യി​ച്ച ജോ​ലി​യി​ല്‍​നി​ന്ന് ഏ​റെ വ്യ​ത്യ​സ്​​ത​മ​ല്ലാ​ത്ത ജോ​ലി​ക​ള്‍ ചെ​യ്യേ​ണ്ട​താ​ണ്. ജീ​വ​ന​ക്കാ​ര്‍​ക്ക് കേ​സു​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ കേ​സ് ഫീ​സു​ക​ള്‍ ഒ​ഴി​വാ​ക്കി ന​ല്‍​കും.
ദേ​ശീ​യ തൊ​ഴി​ലാ​ളി യൂ​നി​യ​നി​ല്‍ അം​ഗ​മാ​കാ​നു​ള്ള അ​വ​കാ​ശം, അം​ഗീ​കാ​ര​മു​ള്ള ഒ​മാ​നി​ലെ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളി​ല്‍ അം​ഗ​മാ​കാ​നു​ള്ള അ​വ​കാ​ശം തു​ട​ങ്ങി​യ​വ​യാ​ണ്​ ഒ​മാ​നി​ലെ വി​ദേ​ശി​ക​ളാ​യ േജാ​ലി​ക്കാ​ര്‍​ക്കു​ള്ള​തെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ അ​റി​യി​ച്ചു.

Post a Comment

0 Comments