റീ​എ​ൻ​ട്രി വി​സ​യി​ൽ രാ​ജ്യം വി​ട്ടു​പോ​യി​ല്ലെ​ങ്കി​ൽ പി​ഴ

റീ​എ​ൻ​ട്രി വി​സ​യി​ൽ രാ​ജ്യം വി​ട്ടു​പോ​യി​ല്ലെ​ങ്കി​ൽ പി​ഴ





റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ പു​റ​ത്തു​പോ​യി തി​രി​ച്ചു​വ​രാ​നാ​യി റീ-​എ​ന്‍ട്രി വി​സ അ​ടി​ച്ച​ശേ​ഷം ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ. രാ​ജ്യം വി​ട്ടു​പോ​കാ​ത്ത​വ​ര്‍ റീ ​എ​ൻ​ട്രി വി​സ റ​ദ്ദ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ പി​ഴ ചു​മ​ത്തും. ഓ​ണ്‍ലൈ​ന്‍ പോ​ര്‍ട്ട​ലാ​യ അ​ബ്ഷി​റി​ലൂ​ടെ​യാ​ണ് റീ ​എ​ന്‍ട്രി റ​ദ്ദാ​ക്കേ​ണ്ട​തെ​ന്ന് ജ​വാ​സാ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. വീ​ണ്ടും റീ ​എ​ൻ​ട്രി വി​സ വേ​ണ​മെ​ങ്കി​ൽ വീ​ണ്ടും ഫീ​സ​ട​ക്ക​ണം. റീ ​എ​ന്‍ട്രി വി​സ അ​ടി​ച്ച​ശേ​ഷം ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ രാ​ജ്യം വി​ട്ടു​പോ​കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നാ​ല്‍ ഉ​ട​ൻ റ​ദ്ദാ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. വി​സ​യി​ല്‍ രാ​ജ്യം വി​ടാ​നാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി​ക്ക് മു​മ്പാ​യി റ​ദ്ദു ചെ​യ്യ​ണം. അ​ല്ലാ​ത്ത പ​ക്ഷം വ​ലി​യ പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രും. ഒ​രി​ക്ക​ല്‍ അ​ടി​ച്ച റീ​എ​ന്‍ട്രി വി​സ​യി​ല്‍ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തു​ന്ന​തി​നോ കാ​ലാ​വ​ധി ദീ​ര്‍ഘി​പ്പി​ക്കു​ന്ന​തി​നോ സാ​ധ്യ​മ​ല്ല. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം രാ​ജ്യം വി​ടാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നാ​ല്‍ റീ ​എ​ന്‍ട്രി വി​സ റ​ദ്ദ് ചെ​യ്ത്, ആ​വ​ശ്യം വ​രു​ന്ന സ​മ​യ​ത്ത് വീ​ണ്ടും പു​തി​യ റീ ​എ​ന്‍ട്രി വി​സ​ക്കാ​യി ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കു​ക മാ​ത്ര​മാ​ണ് വ​ഴി. റീ ​എ​ൻ​ട്രി റ​ദ്ദാ​ക്കു​ന്ന​തോ​ടെ നേ​ര​ത്തേ അ​ട​ച്ച ഫീ​സ് തി​രി​ച്ച് ല​ഭി​ക്കു​ക​യു​മി​ല്ല. ജ​വാ​സ​ത്തി​​െൻറ ഓ​ണ്‍ലൈ​ന്‍ സേ​വ​ന​മാ​യ അ​ബ്ഷി​റി​ലൂ​ടെ തൊ​ഴി​ലു​ട​മ​യു​ടെ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് റീ ​എ​ന്‍ട്രി വി​സ റ​ദ്ദാ​ക്കേ​ണ്ട​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Post a Comment

0 Comments