ഇതിഹാസ ബാസ്‍കറ്റ്ബോള്‍ താരം കോബി ബ്രയന്‍റ് ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ചു
കലിഫോർണിയ∙ വിഖ്യാത അമേരിക്കന്‍ ബാസ്‍കറ്റ്ബോള്‍ താരം കോബി ബ്രയന്‍റ്(41) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ലൊസാഞ്ചലസിനു സമീപം കാലാബാസിലായിരുന്നു ലോകത്തെ നടുക്കിയ അപകടമുണ്ടായത്. കോബി ബ്രയന്റിന്റെ പതിമൂന്നുകാരിയായ മകൾ ജിയാനയും അപകടത്തിൽപെട്ടു.
ടോണി പാർക്കർ( ഇടത്) കോബി ബ്രയന്‍റ്
ഇരുവരെയും കൂടാതെ ഏഴോളം യാത്രക്കാർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതുപേരും മരിച്ചതായി രാജ്യാന്തരമാധ്യമങ്ങൾ സ്ഥിരീകരിച്ചു. രാവിലെ പ്രാദേശിക സമയം പത്ത് മണിക്കാണ് അപകടമുണ്ടായത്. യുഎസ് ഫ്രാഞ്ചൈസ് ബാസ്‍കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് എന്‍ബിഎയിലെ ലൊസാഞ്ചലസ് ലേക്കേഴ്‍സിന്‍റെ മുന്‍ താരമാണ് കോബി ബ്രയന്‍റ്.




0 Comments