24 മണിക്കൂറിൽ ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തിനു മുകളിൽ മർദ, കാറ്റിന്റെ സഞ്ചാരപാതയിലെ വ്യതിയാനങ്ങൾ കാരണം സംസ്ഥാനത്ത് രണ്ടോ മൂന്നോ സ്ഥലങ്ങളിൽ ഇന്നു രാത്രി വൈകിയോ നാളെ ( ചൊവ്വ ) പുലർച്ചെയോ നേരിയ / ഇടത്തരം മഴക്ക് സാധ്യത. മലപ്പുറം, ഇടുക്കി ജില്ലകളുടെ കിഴക്കൻ മലയോരം, പത്തനംതിട്ട അല്ലെങ്കിൽ കോട്ടയം ജില്ലയുടെ ഒന്നോ രണ്ടോ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മഴ പ്രതീക്ഷ.
നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 60% മാത്രമാണ് മഴക്ക് സാധ്യത.
വൈകിട്ടും രാത്രിയും മലപ്പുറം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ മേഘാവൃതമാകാനും സാധ്യതയുണ്ട്.




0 Comments