ഐശ്വര്യം കിട്ടാന്‍ മകളെ മന്ത്രവാദിനിക്ക് വിവാഹം കഴിച്ചു നല്‍കി; അറസ്റ്റ്.
സ്കൂൾ വിദ്യാർഥിനിയായ മകളെ കുടുംബത്തിന് ഐശ്വര്യം കിട്ടാൻ മന്ത്രവാദിക്കു വിവാഹം കഴിച്ചു നൽകിയ സംഭവത്തിൽ അമ്മ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവച്ചാൻകോവിലിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയും രണ്ടാം ഭർത്താവും സുഹൃത്തും മന്ത്രവാദിയുമായ തലയൽ ആലുവിള വണ്ടിത്തടം കരിംപ്ലാവിള പുത്തൻവീട്ടിൽ സുനു എന്നുവിളിക്കുന്ന വിനോദും(30) ആണ് അറസ്റ്റിലായത്.
ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീ മറ്റൊരാളുടെ കൂടെയാണ് താമസം. സ്കൂൾ വിദ്യാർഥിനിയായ മകളെ എട്ടുമാസം മുൻപ് മന്ത്രവാദിക്ക് വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു. അന്നുമുതൽ പീഡനമേറ്റ് കഴിഞ്ഞിരുന്ന പെൺകുട്ടിയെപ്പറ്റി സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് വിവാഹ വിവരം അറിയുന്നത്.




0 Comments