പാടംകവല മദർ തെരേസ ദേവാലയം കൂദാശ ചെയ്തു.തിരുനാൽ തുടങ്ങി.



പാടംകവല മദർ തെരേസ ദേവാലയം കൂദാശ ചെയ്തു. തിരുനാൽ തുടങ്ങി.

പയ്യാവൂർ: ലോകത്തിലെ ആദ്യത്തെ വിശുദ്ധ മദർ തെരേസ ദേവാലയമായ പാടാംകവല വിശുദ്ധ മദർ തെരേസായുടെ നാമധേയത്തിൽ പുതുതായി നിർമിച്ച തീർഥാടന ദേവാലയത്തിന്റെ കൂദാശയും വെഞ്ചരിപ്പും തലശേരി ആർച്ച്ബിഷപ്പ്  മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടന്നു. ദേവാലയത്തിലെത്തിയ ആർച്ച്ബിഷപ് മാർ ഞരളക്കാട്ട് , ബ്രദർ മാത്യു കാവുങ്കൽ എന്നിവർക്ക് മുത്തുക്കുടകളുടെയും ബാന്റ്‌മേളങ്ങളുടെയും അകമ്പടിയോടെ ഊഷ്മളമായസ്വീകരണം നൽകി.ഇന്നലെ  വികാരി ഫാ . ജോസഫ് നിരപ്പേൽ കൊടിയേറ്റിയതോടെ നവനാൾ പ്രാർത്ഥനയ്ക്കും,തിരുനാളിനും തുടക്കമായി. ആഘോഷമായ തിരുനാൾ കുർബാന , ആദ്യകുർബാന സ്വീകരണം എന്നിവയ്ക്ക്  ഫാ . ജോസഫ് നിരപ്പേൽ കാർമികത്വം വഹിച്ചു . ബ്രദർ മാത്യു കാവുങ്കൽ വചനസന്ദേശം നൽകി. വിവിധ ദിവസങ്ങളിൽ വൈകുന്നേരം 4ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം , നൊവന എന്നിവയ്ക്ക് ഫാ . മാത്യു പായ്യനാട്ട് , ഫാ .ലൂയി മരിയദാസ് മേനാച്ചേരി, എന്നിവർ കാർമികത്വം വഹിക്കും. പ്രധാന തിരുനാൾദി വസമായ 30ന് വൈകുന്നേരം നാലിനു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാന , വചനസന്ദേശം എന്നിവയ്ക്ക് തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിക്കും . തുടർന്ന് പ്രദക്ഷിണം .ഫാ . സെബാൻ ഇടയാടിയിൽ തിരുനാൾ സന്ദേശം നൽകും . 31ന് മരിച്ചവരുടെ ഓർമദിനംവൈകുന്നേരം 4 ന്  നടക്കുന്ന തിരുനാൾ കുർബാനയ്‌ക്ക് തലശേരി അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ . മാത്യു ആശാരിപറമ്പിൽ കാർമികത്വം വഹിക്കും . ഫെബ്രുവരി ഒന്നിന്  ഉച്ചഴിഞ്ഞ് മൂന്നിന് ആരാധന , വൈകുന്നേരം നാലിന് നടക്കുന്ന തിരുനാൾ കുർബാന , നൊവേന , വചനസന്ദേശം എ ന്നിവയ്ക്ക് ഫാ . റാപ്സൺ പീറ്റർ കാർമികത്വം വഹിക്കും . രാത്രി ഏഴിന് ഗാനമേള രണ്ടിനു രാവിലെ 10ന് നടക്കുന്ന  തിരുനാൾ കുർബാനയ്ക്ക് ഫാ . സിബി ഞാവള്ളിക്കുന്നൽ കാർമികത്വം വഹിക്കും . തുടർന്ന് പ്രദക്ഷിണം ,സമാപനാശിർവാദം.

Post a Comment

0 Comments