'എന്റെ അച്ഛന്‍ പാവം'; പറഞ്ഞതെല്ലാം പച്ചക്കള്ളം; ആദ്യഭാര്യക്കെതിരെ മക്കള്‍;

'എന്റെ അച്ഛന്‍ പാവം'; പറഞ്ഞതെല്ലാം പച്ചക്കള്ളം; ആദ്യഭാര്യക്കെതിരെ മക്കള്‍;






റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനാണ് സോമദാസ്. മലയാളത്തില്‍ ഈയടുത്ത് സംപ്രേഷണം ചെയ്തുതുടങ്ങിയ റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. തന്റെ ആദ്യഭാര്യ മക്കളെ വിട്ടുതരാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന സോമദാസിന്റെ ആരോപണം ഏറെ ചര്‍ച്ചയായി.

സോമദാസിന്റെ ആരോപണങ്ങളെ തള്ളി ആദ്യഭാര്യ സൂര്യ രംഗത്തെത്തിയിരുന്നു. മക്കളെ പണം വാങ്ങി ഭര്‍ത്താവിന് വിട്ടുകൊടുത്തിട്ടില്ലെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെ സൂര്യ ആരോപിച്ചു. സോമദാസിനെതിരെ പരസ്ത്രീ ബന്ധമുള്‍പ്പെടെ സൂര്യ ആരോപിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സൂര്യയെ തള്ളി, സോമദാസിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് മക്കള്‍. സൂര്യ പറയുന്നത് പച്ചക്കള്ളമാണെന്നും സോമദാസിനെതിരെയുള്ള ആരോപണങ്ങള്‍ വെറുതെയാണെന്നും മക്കള്‍ ഫെയ്സ്ബുക്ക് വിഡിയോയില്‍ പറയുന്നു.

‘അവര്‍ എന്തിനാ ഇത് പറഞ്ഞതെന്ന് സത്യത്തിൽ എനിക്ക് അറിയില്ല. അവർ എന്തു പറഞ്ഞാലും എനിക്ക് അറിയാം എന്റെ അച്ഛയെ. എന്റെ അച്ഛ എന്നെ എങ്ങനെയാ നോക്കുന്നതെന്നും എനിക്ക് അറിയാം. എന്റെ അച്ഛനു വേണ്ടിയാണ് ഞാനും എന്റെ അനിയത്തിയും ഇപ്പോഴും ജീവിക്കുന്നത്. എന്റെ അച്ഛനു വേണ്ടി ചാവാൻ പറഞ്ഞാലും ഞാൻ ചാവും. എന്റെ അച്ഛനെ കുറ്റപ്പെടുത്തരുത് ആരും. അവര്‍ പ്രസവിച്ചെന്നേയുള്ളൂ നോക്കിയത് എന്റെ അച്ഛനും അച്ഛാമ്മയുമാണ്. അവർ പറഞ്ഞതെല്ലാം കള്ളമാ. സത്യം എന്താണെന്ന് എനിക്കും എന്റെ അനിയത്തിക്കും അറിയാം. ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇടയ്ക്ക് കയറി നശിപ്പിക്കാൻ നോക്കരുത്’’.– നിറകണ്ണുകളോടെ മൂത്ത മകൾ പറയുന്നു.

Post a Comment

0 Comments