'വ്യാജപീഡനപരാതി നല്‍കും'; ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റില്‍.
കമ്പനിയിലെ എച്ച് ആര്‍ മാനേജറെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. പുനെ ആസ്ഥാനമായ കമ്പനിയുടെ എച്ച് ആര്‍ മാനേജരെയാണ് വ്യാജ പീഡനപരാതി നല്‍കുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയത്.
ഏഴ് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വ്യാജപീഡന പരാതി നല്‍കുമെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് 45,000 രൂപ മാനേജര്‍ നല്‍കി. എന്നാല്‍ ബാക്കിയുള്ള തുക നല്‍കാന്‍ ഇയാള്‍ വിസ്സമ്മതിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇതിന് മുന്‍പും യുവതി പല തവണ വിവിധ സ്ഥാപനങ്ങളിലെ എച്ച് ആര്‍ മാനേജര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സോഷ്യല്‍ മീഡിയ വഴി സൌഹൃദം സ്ഥാപിച്ച ശേഷം നേരിട്ട് കാണും. പിന്നാലെ ഭീഷണിപ്പെടുത്തുകയാണ് യുവതിയുടെ രീതിയെന്ന് പൊലീസ് പയുന്നു.




0 Comments