അഞ്ഞൂര്‍ പാര്‍ക്കാടി പൂരത്തിനിടെ സംഘർഷം; ഗർഭിണിക്ക് ഉൾപ്പെടെ പരുക്ക്

അഞ്ഞൂര്‍ പാര്‍ക്കാടി പൂരത്തിനിടെ സംഘർഷം; ഗർഭിണിക്ക് ഉൾപ്പെടെ പരുക്ക്



കുന്നംകുളം അഞ്ഞൂര്‍ പാര്‍ക്കാടി പൂരത്തിനിടെ രണ്ടു ദേശക്കാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഗര്‍ഭിണി ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. പൊലീസ് ലാത്തിവീശി. അഞ്ചു പേര്‍ അറസ്റ്റില്‍.

അഞ്ഞൂര്‍ പാര്‍ക്കാടി പൂരത്തിനിടെ ഞായറാഴ്ച വൈകിട്ടായിരുന്നു സംഘര്‍ഷം. നാട്ടുകൂട്ടം പൂരകമ്മിറ്റിയും ഭാഗവത് പുരകമ്മിറ്റിയും തമ്മിലായിരുന്നു പോര്. പൂരത്തിനിടെ സംഘര്‍ഷമുണ്ടാകുമെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പൊലീസ് എത്തി ലാത്തിവീശുകയായിരുന്നു.

നാട്ടുക്കൂട്ടം പൂരകമ്മിറ്റിയില്‍ സി.പി.എം അനുഭാവികളാണ് കൂടുതല്‍. ഭാഗവത് പൂരക്കമ്മിറ്റിയില്‍ ബി.ജെ.പി. അനുഭാവികളും. അടി തുടങ്ങിയപ്പോള്‍ രാഷ്ട്രീയ വൈരാഗ്യമായിരുന്നില്ല കാരണമെന്ന് പൊലീസ് പറഞ്ഞു. പിന്നീട്, സംഘര്‍ഷത്തിനു ശേഷം അടി രാഷ്ട്രീയ വേര്‍തിരിവുണ്ടാക്കിയിട്ടുണ്ട്. അഞ്ചു പേരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ പരുക്കേറ്റ ഗര്‍ഭിണിയ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments