മിസ് കോൾ അടിക്കൂ; സർക്കാർ നേട്ടങ്ങൾ അറിയാം; പ്രചാരണം തരംഗമാക്കി കെജ്രിവാൾ.
ഡൽഹിയിൽ ഇതുവരെ കാണാത്ത വിധമുള്ള പ്രചാരണമാണ് മൂന്നുപാർട്ടിയും കാഴ്ചവയ്ക്കുന്നത്. ഇക്കൂട്ടത്തിൽ സാങ്കേതിക മികവ് ഉപയോഗപ്പെടുത്തി കൂടുതൽ സജീവമാവുകയാണ് ആം ആദ്മി പാർട്ടി. ബിജെപിയുടെ വിജയ തന്ത്രങ്ങളിലൊന്നായ മിസ്കോൾ പദ്ധതി മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണ് കെജ്രിവാൾ. ഒരു മിസ് കോൾ അടിച്ചാൽ സർക്കാരിന്‍റെ നേട്ടങ്ങൾ വിശദീകരിക്കുന്ന സംവിധാനമാണിത്.
ഇതിനാെപ്പം ആം ആദ്മി പാർട്ടി പുതിയ വെബ്സൈറ്റും തുടങ്ങി. എല്ലാ വോട്ടർമാരിലേക്കും നേരിട്ടെത്തുക എന്ന ആശയം മുൻനിർത്തിയാണ് കെജ്രിവാളിന്റെ കുതിപ്പ്. 7690944444 എന്ന നമ്പരിലേക്ക് ഒരു മിസ്കോൾ അടിച്ചാൽ വെബ്സൈറ്റ് അഡ്രസ് എസ്എംഎസായി കിട്ടും. പിന്നീട് ജനങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം നേരിട്ട് മറുപടി നൽകും. സർക്കാർ നടപ്പാക്കിയ പദ്ധതികളും നേട്ടങ്ങളും ഇതിലൂടെ ലഭിക്കും. ഡൽഹിയിലെ ഒന്നര കോടി വോട്ടര്‍മാരിലേക്കും വികസന നേട്ടങ്ങൾ എത്തിക്കുകയാണ് എഎപിയുടെ ലക്ഷ്യം.




0 Comments