കുതിരാനിൽ ഗതാഗത നിയന്ത്രണം; ആംബുലന്‍സുകള്‍ക്കായി തുരങ്കപാത തുറക്കും.

കുതിരാനിൽ ഗതാഗത നിയന്ത്രണം; ആംബുലന്‍സുകള്‍ക്കായി തുരങ്കപാത തുറക്കും.



തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. മലബാറിലേയ്ക്കുള്ള ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിക്കാനാണ് ഗതാഗത നിയന്ത്രണം. ചരക്കുലോറികള്‍ക്കും ആംബുലന്‍സുകള്‍ക്കും തുരങ്കപാത തുറന്നു നല്‍കും.

കുതിരാന്‍ ദേശീപാതയില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് ഗതാഗത നിയന്ത്രണം. പാലക്കാട്ടു നിന്ന് കൊച്ചി ഭാഗത്തേയ്ക്കു വരുന്ന വാഹനങ്ങള്‍ പതിവു പോലെ കടന്നു പോകും. അതേസമയം, കൊച്ചിയില്‍ നിന്ന് പാലക്കാട്ടേയ്ക്കു പോകുന്ന വാഹനങ്ങള്‍ ഷൊര്‍ണൂര്‍ വഴിയോ, ചേലക്കര വഴിയോ പോകണം.

Post a Comment

0 Comments