ഇ കോമേഴ്സ് ആപ്പ് വഴി തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് അര ലക്ഷത്തോളം രൂപ
ബെംഗളൂരു: ഇ കോമേഴ്സ് ആപ്പ് വഴി വസ്ത്രങ്ങളും ചെരുപ്പും വാങ്ങിയ യുവതി തട്ടിപ്പിനിരയായതായി പരാതി. ബെംഗളൂരു കോത്തന്നൂര്‍ സ്വദേശിയായ യുവതിക്കാണ് 49,000 രൂപ നഷ്ടമായത്. മാസങ്ങള്‍ക്കു മുന്‍പ് വാങ്ങിയ വസ്ത്രത്തിനും ചെരുപ്പിനും ഡിസ്ക്കൗണ്ട് ഉണ്ടായിരുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് ആപ്പില്‍ നല്‍കിയ നമ്ബറുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
ഡിസ്ക്കൗണ്ട് ലഭിക്കുന്നതിന്‍റെ ഭാഗമായി ആദ്യം 5 രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നറിയിച്ചു. പിന്നീട് 9 ഒാളം ലിങ്കുകള്‍ അയക്കുകയും അവ പിന്നീട് മറ്റൊരു നമ്ബറിലേയ്ക്ക് അയക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. ലിങ്കുകള്‍ ആ നമ്ബറിലേയ്ക്ക് അയച്ച ഉടനെ മിനുട്ടുകള്‍ക്കുള്ളില്‍ അക്കൗണ്ടില്‍ നിന്ന് 49,000 രൂപ പിന്‍വലിക്കപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു.




0 Comments