കൊറോണ വൈറസ് ബാധ ഗൗരവത്തോടെ കാണണം; വിദേശകാര്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു

കൊറോണ വൈറസ് ബാധ ഗൗരവത്തോടെ കാണണം; വിദേശകാര്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു



തിരുവനന്തപുരം: സൗദി അറേബ്യയില്‍ മലയാളി നഴ്‍സിന് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവത്തോടെ കാണണമെന്നും നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നഴ്‍സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കാണണം. സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട്, രോഗബാധയുള്ളവര്‍ക്ക് വിദഗ്‍ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തിലുണ്ട്.

അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയില്‍ നഴ്‍സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഫിലീപ്പീന്‍ സ്വദേശിനിയായ നഴ്‍സിനും വൈറസ് ബാധ സ്ഥിരീകരിച്ചു.

Post a Comment

0 Comments