ആറളം പോലീസ് സ്റ്റേഷനിൽ പച്ചക്കറി കൃഷി നടപ്പിലാക്കുന്നു
പച്ചക്കറി വികസന പദ്ധതി പ്രകാരം ആറളം കൃഷി ഭവന്റെ നേതൃത്വത്തിൽ ആറളം പോലീസ് സ്റ്റേഷനിൽ 50 സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്. സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷിയിറക്കിയത്. സ്റ്റേഷനോട് ചേർന്ന് കാട് പിടിച്ച് കിടന്ന സ്ഥലം കൃഷിയോഗ്യമാക്കാൻ നേതൃത്വം നൽകിയത് ആറളം സർക്കിൾ ഇൻസ്പെക്ടർ സുധാകരൻ ആണ് . പൂർണ്ണമായും ജൈവ കൃഷി രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പച്ചക്കറി യോടൊപ്പം വാഴ, മധുര കിഴങ്ങ്, മരച്ചീനി എന്നിവയും കൃഷി ചെയ്യുന്നുണ്ട്.സുധാകരൻ. കെ ഇൻസ്‌പെക്ടർ ഓഫ് പോലീസ്,
സബ് ഇൻസ്പെക്ടർ ടോണി ജെ മറ്റം, എ.എസ്.ഐ ഷാജി കെ സിവിൽ പോലീസ് ഓഫീസർമാരായ
ആൽബിൻ അഗസ്റ്റിൻ ഷറഫുദീൻ കെ ശ്രീലേഷ് സി രഞ്ജിത് കെ ലിജേഷ് പി തുടങ്ങി ആറളം സ്റ്റേഷനിലെ മുഴുവൻ പോലീസ് സേനാംഗങ്ങളും സജീവമായി കൃഷി രംഗത്തുണ്ട്. ആറളം കൃഷി ഓഫീസർ സുബജിത് എസ് എസ്, കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ് എന്നവർ മാർഗ്ഗ നിർദ്ദേശം നൽകുന്നു.




0 Comments