കൊച്ചുവേളി എക്‌സ്‌പ്രസില്‍ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിച്ച മൂന്നു റെയില്‍വേ ക്ലീനിങ്‌ ജീവനക്കാരെ അറസ്‌റ്റ്‌ ചെയ്‌തു.

കൊച്ചുവേളി എക്‌സ്‌പ്രസില്‍ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിച്ച മൂന്നു റെയില്‍വേ ക്ലീനിങ്‌ ജീവനക്കാരെ അറസ്‌റ്റ്‌ ചെയ്‌തു.







ആലപ്പുഴ: മൈസൂര്‍ -കൊച്ചുവേളി എക്‌സ്‌പ്രസില്‍ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിച്ച മൂന്നു റെയില്‍വേ ക്ലീനിങ്‌ ജീവനക്കാരെ അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം മയ്യനാട്‌ പുല്ലിച്ചിറ ഷബീന മന്‍സിലില്‍ ഷിജു(30), കൊട്ടാരക്കര പ്ലാപ്പള്ളി വടക്കേക്കര പുത്തന്‍വീട്‌ വിഷ്‌ണു വി.ദേവ്‌ (22),
കൊല്ലം അരിനെല്ലൂര്‍ പുളിക്കത്തറ ഹൗസില്‍ ഗോകുല്‍(22) എന്നിവരെയാണ്‌ എസ്‌.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള റെയില്‍വേ പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
സംഭവത്തെക്കുറിച്ചു റെയില്‍വേ പോലീസ്‌ പറയുന്നതിങ്ങനെ: ബംഗളരുവില്‍ പഠിക്കുന്ന മകളെ സന്ദര്‍ശിച്ച ശേഷം 20-നു വൈകിട്ട്‌ ബംഗളരു വൈറ്റ്‌ ഫീല്‍ഡ്‌ സ്‌റ്റേഷനില്‍നിന്നാണു പുനലൂര്‍ സ്വദേശികളായ വീട്ടമ്മയും മരുമകളും കൊല്ലത്തേക്കുള്ള മൈസൂര്‍- കൊച്ചുവേളി എക്‌സ്‌പ്രസില്‍ കയറിയത്‌. മദ്യപിച്ചെത്തിയ മൂന്നംഗമലയാളി സംഘം സ്ലീപ്പറിലാണു യാത്ര ആരംഭിച്ചത്‌. ഇവര്‍ കുറച്ചു കഴിഞ്ഞപ്പോള്‍ കമ്പാര്‍ട്ട്‌മെന്റില്‍ വരികയും സ്‌ത്രീകളോട്‌ അപമര്യദയായി പെരുമാറുകയുമായിരുന്നു. മലയാളികളാണോ എന്നു ചോദിച്ചായിരന്നു ആക്രമണം. മറുപടി പറയാതെ ഇരുന്ന സ്‌ത്രീകളെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

Post a Comment

0 Comments