ട്രെയിനില്‍ നിന്നും വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്
തൃശൂര്‍: ട്രെയിനില്‍ നിന്നും വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കോഴിക്കോട് കൊളവണ്ട് സ്വദേശിനി നാരായത്ത് വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ മകള്‍ ഹിബയ്ക്കാണ് (22) പരിക്കേറ്റത്.
പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഹിബയെ ആക്ട്സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയും സമാന സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. നാഗലാന്‍ഡ് കൊഹിമ സ്വദേശിനിക്കും നെന്മാറ സ്വദേശിക്കുമാണ് പരിക്കേറ്റത്.




0 Comments